പറവൂർ: തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം എന്ന മുദ്രവാക്യമുയർത്തി നവംബർ മൂന്നിന് നടക്കുന്ന പാർലമെന്റ് മാച്ചിന്റെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ പറവൂർ ബ്ലോക്ക് കമ്മറ്റി നടത്തുന്ന കാൽനട പ്രചരണജാഥ ഇന്ന് തുടങ്ങും. ഇ.ബി. സന്തു ക്യാപ്റ്റനും ലിജി ജോർജ് വൈസ് ക്യാപ്റ്റനുമായ ജാഥയുടെ മാനേജർ പി.ആർ. സജേഷ്കുമാറാണ്. വൈകീട്ട് അഞ്ചിന് ഇളന്തിക്കരയിൽ ജില്ല സെക്രട്ടറി എം.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ കൂനമ്മാവിൽ നിന്ന് തുടങ്ങി മന്നത്ത് സമാപിക്കും. ജില്ല സെക്രട്ടറിയേറ്റ് അംഗം ടി.എ. സമദ് ഉദ്ഘാടനം ചെയ്യും. തിങ്കൾ രാവിലെ പുത്തൻവേലിക്കരയിൽ നിന്ന് തുടങ്ങി മുനമ്പം കവലയിൽ സമാപിക്കും. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് അനീഷ് എം.മാത്യു ഉദ്ഘാടനം ചെയ്യും.