കളമശേരി: കളമശേരിയുടെ വിവിധ പ്രദേശങ്ങളിൽ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സിക്യുട്ടീവ് എൻജിനിയറെ ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് പി.എം.നജീബ്, എം.എ.വഹാബ്, കെ.യു.സിയാദ്, റഫീക്ക് തെക്കൻ, എം.കെ. ഷാനവാസ്, കോശി തോമസ്, കെ.എം.കുഞ്ഞ് മുഹമ്മദ്, ഫിറോസ് തെക്കുപുറം എന്നിവർ സമരത്തിന് നേതൃത്വം നൽകി. ഒരാഴ്ചക്കുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.