
വൈപ്പിൻ: ജനം കൈകോർത്ത പൊക്കാളി കൊയ്ത്ത് നാടിന്റെ ഉത്സവമായി. എടവനക്കാട് പഞ്ചായത്തിലെ കുറ്റികാട്ടൊടി കൃഷി സമാജത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന ഇറക്കിയ പൊക്കാളി കൃഷിയാണ് നാടിന്റെ ഉത്സവമായി മാറിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉണർവ് പദ്ധതിയുടെ ഭാഗമായിട്ടാണ് പൊക്കാളി കൃഷിയിറക്കിയത്. കൊയ്ത്ത് ഉത്സവത്തിൽ അണി ചേരാൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും ജീവനക്കാരും ഒപ്പം തൂശൂർ വെള്ളാനിക്കര അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.
കൊയ്ത്ത് ഉത്സവം ചലചിത്ര സംവിധായകൻ ജിബു ജേക്കബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ജില്ലാ പഞ്ചായത്തംഗം എം.ബി. ഷൈനി, കൃഷി ഓഫീസർ പി.കെ. ഷജ്‌ന, വാർഡ് മെമ്പർ നിഷിദ ഫൈസൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുബോധ ഷാജി, ഇ.കെ. ജയൻ, ജിജി വിൻസന്റ്, ഇ.പി. ഷിബു,അഗസ്റ്റിൻ മണ്ടോത്ത്, പി.എൻ. തങ്കരാജ്, ഷെന്നി ഫ്രാൻസീസ്, ശാന്തിനി പ്രസാദ്, വെള്ളാനിക്കര അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി ഡോ.സ്മിത ബേബി, ഡോ.രേഖ, ഡോ.ജാലിയ, ഡോ.മഞ്ജുഷ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോഷി ജോസഫ്, ഞാറക്കൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.വി. സൂസമ്മ, അനൂജ ജോർജ്, കെ. നീതു ചന്ദ്രൻ, ഏയ്ഞ്ചല സിറിയക്, സമാജം പ്രതിനിധികളായ മൈക്കിൾ, വി.എം. ഷാഷിം, കെ.വി. രതീഷ് എന്നിവർ പങ്കെടുത്തു.