തൃക്കാക്കര: വൈറ്റില ആസ്ഥാനമായി പുതിയ പൊലീസ് സ്റ്റേഷൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഉമ തോമസ് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. വെണ്ണല, ചളിക്കവട്ടം,പേട്ട, പൂണിത്തുറ, വൈറ്റില എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി വൈറ്റില ഹബ്ബ് ആസ്ഥാനമായി സ്റ്റേഷന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തിൽ പറയുന്നു