കൂത്താട്ടുകുളം: പൈറ്റക്കുളം കുങ്കുമശേരി റോഡിൽ കലുങ്കിനോട് ചേർന്ന് കക്കൂസ് മാലിന്യം തള്ളിവ‌ർക്കായി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസമാണ് ജലസ്രോതസിനോട് ചേർന്ന് കക്കൂസ് മാലിന്യം തള്ളിയനിലയിൽ കണ്ടത്. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. കൗൺസിലർ ബേബി കീരാന്തടത്തിന്റെ നേതൃത്വത്തിലാണ് പൊലീസിൽ പരാതിനൽകിയത്. ഇത്തരം സാമൂഹ്യവിരുദ്ധ‌രെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസവും രാത്രിയിൽ എം.സി.റോഡിൽ കാലിക്കട്ട് ജംഗ്ഷനിലും സമാനമായി ശുചിമുറി മാലിന്യം തള്ളിയനിലയിൽ കണ്ടെത്തിയിരുന്നു.