
പെരുമ്പാവൂർ: സമസ്ത എറണാകുളം ജില്ലാ കമ്മിറ്റി 24 ന് പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന മദ്ഹുറസൂൽ സംഗമത്തിന്റെ പ്രചരണാർത്ഥം പെരുമ്പാവൂർ ഫ്ലോറ റെസിഡൻസിയിൽ സംഘടിപ്പിച്ച മദ്ഹുറസൂൽ ജില്ലാ കൺവെൻഷൻ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മദ്ഹു റസൂൽ സ്വാഗത സംഘം ചെയർമാൻ സിദ്ധീഖ് ഹാജി പെരിങ്ങാല അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ട്രഷറർ എ.എം. പരീദ്, എം.പി. അബ്ദുൽ ഖാദർ, എൻ.വി.സി അഹ്‌മദ്, വി.കെ. മുഹമ്മദ് ദാരിമി,ബക്കർ ഹാജി പള്ളിക്കര,കെ.കെ. ഇബ്രാഹിം ഹാജി പെഴക്കാപ്പിള്ളി, അബ്ദുൽ ഖാദർ ഹുദവി, എം.ബി. മുഹമ്മദ് ഹാജി, സ്വാഗത സംഘം വൈസ് ചെയർമാൻ അശ്റഫ് ഹുദവി,വർക്കിംഗ് കൺവീനർ സിയാദ് ചെമ്പറക്കി എന്നിവർ സംസാരിച്ചു. സയ്യിദ് ഷഫീക് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.