മൂവാറ്റുപുഴ: വ്യാപാരി വ്യവസായി ഏകോപനസമിതി മൂവാറ്റുപുഴ നിയോജകമണ്ഡലം കൺവെൻഷൻ പേഴക്കാപ്പിള്ളി വ്യാപാര ഭവനിൽ ജില്ലാ പ്രസിഡന്റ് പി .സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി. എ. കബീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ. ജെ. റിയാസ് അംഗത്വ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ ട്രഷറർ സി.എസ് .അജ്മൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ജിമ്മി ചക്കിയത്ത്, ജില്ലാ സെക്രട്ടറിമാരായ സിജു സെബാസ്റ്റ്യൻ, ജോസ് പോത്താനിക്കാട്, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി കെ. എസ് .നിഷാദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മൂവാറ്റുപുഴ നിയോജക മണ്ഡലം ഭാരവാഹികളായി തോമസ് വർഗീസ്( പ്രസിഡന്റ്) , അലക്സാണ്ടർ ജോർഡി (ജനറൽ സെക്രട്ടറി) , ജയ്സൺ തോട്ടത്തിൽ (ട്രഷറർ )എന്നിവരെയും മറ്റ് നിയോജകമണ്ഡലം ഭാരവാഹികളെയും തിരഞ്ഞെടുത്തു.