മൂവാറ്റുപുഴ: വാളകം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ സാമൂഹ്യ മേളയ്ക്ക് തുടക്കം . വാളകം കവലയ്ക്ക് സമീപമാണ് സാമൂഹ്യ മേള നടക്കുന്നത്. വയോജനങ്ങളുടെ കലാ,കായിക മത്സരങ്ങൾ, കുടുംബശ്രീ അംഗങ്ങളുടെ കലാ,കായിക മത്സരങ്ങൾ, ഓക്സിലറി ഗ്രൂപ്പിന്റെ മത്സരങ്ങൾ എന്നിവ നടത്തി. തട്ടുകട, ലഘുഭക്ഷണശാല, ഐസ്ക്രീം, പായസം, കുടുംബശ്രീ അംഗങ്ങളായ സംരംഭകരുടെ ഉത്പന്നങ്ങൾ,ജെ.എൽ.ജി ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനം, വില്പന, കുടുംബശ്രീ അംഗങ്ങളുടെയും ബാലസഭ കുട്ടികളുടേയും കരകൗശല ഉല്പന്നങ്ങളുടെയും സാന്ത്വനം വോളന്റിയർ, ഹെൽപ്പ് ഡെസ്ക്, കുടുംബശ്രീ പദ്ധതികൾ സംബന്ധിച്ച പ്രദർശനവുമുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ.ചെറിയാൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സ്മിത സാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, ബ്ലോക്ക് വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത് സുധാകരൻ, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി എൽദോസ്, വാർഡ് അംഗങ്ങളായ പി.പി.മത്തായി, എബ്രഹാം, ജമന്തി മദനൻ, റാണി സണ്ണി, പി. എൻ.മനോജ്, ടി.ടി.അനീഷ് എന്നിവർ സംസാരിച്ചു.