
കുറുപ്പംപടി: ക്രിസ്മസ് നക്ഷത്ര വിപണി ലക്ഷ്യമിട്ട് മുടക്കുഴ ഗ്രാമപഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂണിറ്റുകൾ. കണ്ണൻചേരി മുകളിലെ സാംസ്കാരിക നിലയിത്തിലാണ് നക്ഷ്തമുണ്ടാക്കുന്നത്. 200രൂപയിൽ താഴെ വിലവരുന്ന നക്ഷ്ത്രങ്ങളാണ്ന നിർമ്മിക്കുന്നത്. ക്ഷത്രയൂണിറ്റുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവ്വഹിച്ചു. വാർഡ് അംഗം പി.എസ്. സുനിത്ത് അദ്ധ്യക്ഷം വഹിച്ചു. പഞ്ചായത്തംഗങ്ങളായ വത്സ വേലായുധൻ, അനാമിക ശിവൻ, എ.ഡി.എസ് പ്രസിഡന്റ് റെജി ഷിജുകുമാർ, പട്ടിക ജാതി ഓഫീസർ രാജീവ്, ശാലു എന്നിവർ പ്രസംഗിച്ചു.