babu
ബാബു അബ്ദുൾ ഖാദർ

കൊച്ചി: കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയായി ബാബു അബ്ദുൾ ഖാദർ ചുമതലയേറ്റു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അഡീ.ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ഇദ്ദേഹം ഡൽഹിയിൽ ഖരമാലിന്യ സംസ്‌കരണം വിജയകരമായി നടപ്പാക്കിയ ഉദ്യോഗസ്ഥനാണ്. വ്യാപാരകേന്ദ്രമായ കരോൾബാഗിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. ഡൽഹിയിലെ പാർക്കിംഗ് പ്രശ്‌നം പരിഹരിക്കുന്നതിന് നടപ്പാക്കിയ പദ്ധതികളും ശ്രദ്ധനേടി. ഡൽഹി കോർപ്പറേഷന്റെ നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. 2014 ബാച്ച് ഇന്ത്യൻ റെയിൽവേ പേഴ്സണൽ സർവീസ് ഉദ്യോഗസ്ഥനായ ബാബു അബ്ദുൾ ഖാദർ തമിഴ്‌നാട് സേലം സ്വദേശിയാണ്. ഭാര്യ: കൊല്ലം അഞ്ചൽ സ്വദേശി ഡോ.അയിഷ ജോഹൻ.