തൃപ്പൂണിത്തുറ: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ഇൻഫൊർമേഷൻ ഓഫീസ് രണ്ട് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.തൃപ്പൂണിത്തുറ നഗരസഭ, അസറ്റ് ഹോംസ് എന്നിവയുടെ സഹകരണത്തോടെ അന്യ സംസ്ഥാന തൊഴിലാളികൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി നഗരസഭാ വാർഡ് കൗൺസിലർ ദീപ്തി സുമേഷ് ഫ്ലാഗ് ഓഫ് ചെയ്തു.

ലഹരിയോട് വിടപറയൂ ജീവിതത്തെ തിരികെ പിടിക്കൂ എന്ന സന്ദേശമുയർത്തിയാണ് റാലി സംഘടിപ്പിച്ചത്. അന്യ സംസ്ഥാന തൊഴിലാളി ഫെസിലിറ്റേറ്റർ രമ്യ രാമകൃഷ്ണർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 75 പേർ റാലിയിൽ പങ്കെടുത്തു.

മെട്രോ തൊഴിലാളികൾക്ക് ബോധവത്കരണം

മെട്രോ തൊഴിലാളികൾക്കായുള്ള ബോധവത്കരണ ക്ലാസ് കൊച്ചി മെട്രോ ഡയറക്ടർ (പ്രൊജക്ട്) ഡോ. എം.പി.രാംനവാസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങുകളിൽ ജില്ലാ ലേബർ ഓഫീസർ പി.ജി.വിനോദ് കുമാർ, എക്സെസ് ഇൻപെക്ടർ പോൾ കെ.വർക്കി, അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി.സുനിൽകുമാർ,മെട്രോ ജനറൽ മാനേജർ (എച്ച്.ആർ) മിനി ചാമ്പ്ര, മെട്രോ ജനറൽ മാനേജർ (പ്രൊജക്ട് ) വിനു സി.കോശി, അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ പി.കെ.മനോജ് കുമാർ, ടി.വി.ജോഷി, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.