തൃപ്പൂണിത്തുറ: "വൈറ്റ് കെയ്ൻ" ന്റെ സുരക്ഷിതത്വത്തെ കുറിച്ച് അവബോധം നൽകുകയും കാഴ്ച പരിമിതിയുള്ളവരുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്ന വൈറ്റ് കെയ്ൻ ഡേ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്‌ട് 318C തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ചു
സ്റ്റാച്യൂ ജംക്ഷനിൽ നിന്ന് ആരംഭിച്ച റാലിയിൽ ഇരുന്നൂറോളം കാഴ്ചപരിമിതിയുള്ളവരും ലയൺസ് ക്ലബ് അംഗങ്ങളും പങ്കെടുത്തു. കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡ്‌സും ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടും സഹകരിച്ചാണ് റാലി നടത്തിയത്.
ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര എ.സി.പി പി.വി. ബേബി റാലി ഫ്ലാഗ് ഓഫ് ചെയ്തു. റാലിയുടെ സമാപന വേളയിൽ കാഴ്ചപരിമിതരോട് ആഭിമുഖ്യം പ്രകടിപ്പിച്ച് ലയൺസ് ക്ലബ് അംഗങ്ങൾ കണ്ണ് മൂടികെട്ടി ബ്ലൈൻഡ് വാക്ക് നടത്തി. തുടർന്ന് യോഗത്തിൽ ക്രൈം ബ്രാഞ്ച് എസ്.പി കെ.എം. ജിജിമോൻ മുഖ്യാതിഥിയായി. ഗാനരചയിതാവായ ഷോബിൻ കണ്ണങ്കാറ്റിനെ ആദരിച്ചു.