 
കളമശേരി: രാജഗിരി ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധാചരണത്തിന്റെ ഉദ്ഘാടനം കളമശേരി സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ.സന്തോഷ് നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ. മാർട്ടിൻ മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു. ഫിനാൻസ് മാനേജർ ഫാ.ആന്റണി കേളാംപറമ്പിൽ, വൈസ് പ്രിൻസിപ്പൽ ഫാ.ജെയിംസ് ഏറനാട്, പി.ടി.എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി അദ്ധ്യാപകരും കുട്ടികളും രക്ഷാകർത്താക്കളും ചേർന്ന് മനുഷ്യച്ചങ്ങല തീർത്തു. പോസ്റ്റർ നിർമ്മാണം, സൈക്കിൾ റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും നടത്തി.