piv

കൊച്ചി: മുതിർന്ന ബി.ജെ.പി നേതാവും ദേശീയകൗൺസിൽ അംഗവുമായ പി.എം.വേലായുധന്റെ പൊതുജീവിതത്തെ ആസ്പദമാക്കി പത്രപ്രവർത്തകനായ ബേബി കരുവേലി രചിച്ച 'പി.എം. എന്ന രസികൻ" പുസ്തകത്തിന്റെ പ്രകാശനം ജസ്റ്റിസ് സി.കെ.അബ്ദുൾ റഹീമിന് നൽകി ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള നിർവഹിച്ചു.
എറണാകുളം ബി.ടി.എച്ചിൽ നടന്ന ചടങ്ങിൽ പി.എസ്‌.സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. എം.കെ.കുഞ്ഞോൽ, ഡോ.ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത, അഡ്വ.എ.ജയശങ്കർ, കുരുക്ഷേത്ര പ്രകാശൻ എം.ഡി സി.കെ.രാധാകൃഷ്ണൻ, ബാദ്ഷാ തങ്ങൾ, കെ.ജി.ഹരിദാസ്, ഡോ. ദിവ്യ സുമേഷ് എന്നിവർ സംസാരിച്ചു.