കോലഞ്ചേരി: കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണമെഡൽ നേടിയ എൽദോ പോളിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മി​റ്റി നൽകിയ സ്‌പോർട്‌സ് കി​റ്റ് ബെന്നി ബഹനാൻ എം.പി കൈമാറി. നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്.അനൂപ് അദ്ധ്യക്ഷനായി. പുത്തൻകുരിശ് ബ്ലോക്ക് പ്രസിഡന്റ് നിബു കെ.കുര്യാക്കോസ്, വൈസ് പ്രസിഡന്റ് അനിബെൻ കുന്നത്ത്, പ്രിൻസ് ഏലിയാസ്, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസ് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ബിജു കെ.ജോർജ്, മിഥുൻ രാജ്, എസ്. ശ്രീനാഥ്, വർഗീസ് ജോർജ്, ബേസിൽ പോൾ തുടങ്ങിയവർ സംബന്ധിച്ചു.