mulavoor
മുളവൂർ മൈമ ചാരിറ്റിയുടെ നേതൃത്വത്തിൽ മുളവൂർ സർക്കാർ സ്കൂളിലേയ്ക്ക് നൽകുന്ന സീലിംഗ് ഫാൻ ചാരിറ്റി പ്രസിഡന്റ് അബു പൂമറ്റം സ്കൂൾ ഹെഡ്മിസ്ട്രസ് എം.എച്ച്.സുബൈദ ടീച്ചർക്ക് കൈമാറുന്നു.... :

മൂവാറ്റുപുഴ: മുളവൂർ മൈമ ചാരിറ്റിയുടെ നേതൃത്വത്തിൽ മുളവൂർ സർക്കാർ യു.പി സ്കൂളിലെ എൽ.കെ.ജി ക്ലാസുകളിലേക്ക് സീലിംഗ് ഫാൻ കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ മൈമ ചാരിറ്റി പ്രസിഡന്റ് അബു പൂമറ്റം ഹെഡ്മിസ്ട്രസ് എം.എച്ച്.സുബൈദയ്ക്ക് ഫാൻ കൈമാറി. പി.ടി.എ പ്രസിഡന്റ് പി.പി.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ചാരിറ്റി ഭാരവാഹികളായ സി.എം.നവാസ്, അലിമോൻ, വി.എസ്. അൻസൽ, വി.എ.ഷിനാജ് തുടങ്ങിയവർ പങ്കെടുത്തു.