ആലുവ: ആലുവ കേന്ദ്രീകരിച്ച് രൂപീകരിച്ചിട്ടുള്ള ശ്രീനാരായണ ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 9.30 ന് ആലുവ എഫ്.ബി.ഒ.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവ്വഹിക്കും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ക്ലബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. മുതിർന്ന മദ്ധ്യമപ്രവർത്തകനും നോവലിസ്റ്റുമായ അശോകപുരം നാരായണനെയും മുതിർന്ന ശാഖാ ഭാരവാഹികളെയും ആദരിക്കും. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, പിന്നാക്ക വികസന കോർപ്പറേഷൻ ബോർഡ് മെമ്പർ പി.പി. ഉദയകുമാർ എന്നിവർ പ്രസംഗിക്കും. സെക്രട്ടറി കെ.എൻ. ദിവാകരൻ സ്വാഗതവും സ്വാഗത സംഘം കൺവീനർ പി.എം. വേണു നന്ദിയും പറയും. ക്ലബ് ഭാരവാഹികളായ കെ.കെ. മോഹനൻ, ആർ.കെ. ശിവൻ, ടി.യു. ലാലൻ, ടി.എസ്. അരുൺ, കെ.ആർ. സുനിൽ, കെ.ആർ. ബൈജു, പൊന്നമ്മ കുമാരൻ, ഷാജി രാജേഷ് എന്നിവർ നേതൃത്വം നൽകും. തുടർന്ന് വിവിധ കലാപരിപാടികളും നടക്കും.