
ചോറ്റാനിക്കര: അമേരിക്കയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് യൂണിഫൈഡ് കപ്പ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലെ ഏക മലയാളിയും ചോറ്റാനിക്കര സ്വദേശിനിയുമായ മെറിൻ കെ.ഏലിയാസിനെ ആദരിച്ചു. അനൂപ് ജേക്കബ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ആർ.രാജേഷ് വാർഡ് മെമ്പർ ലൈജു ജനകൻ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു മറ്റത്തിൽ, ചോറ്റാനിക്കര ക്ഷീരസംഘം സെക്രട്ടറി വിനോദ് മധു എന്നിവർ പങ്കെടുത്തു.