school

കാലടി : അനാചാരങ്ങളും അന്ധവിശ്വാസങ്ങൾക്കുമെതിരെ മാണിക്കമംഗലം എൻ. എസ്. എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ഏകാംഗ നാടകം അവതരിപ്പിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വോളന്റിയറായ അഭയ ബേബിയായിരുന്നു നാടകം അവതരിപ്പിച്ചത്. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസും ഇതോടപ്പം നടന്നു . പ്രിൻസിപ്പൽ ജി.പി . ശ്രേയസ്, സ്കൗട്ട് വിഭാഗം ആലുവ ജില്ലാ സെക്രട്ടറി ജോസഫ് പുതുശേരി, പ്രദീപ് , സി. രാജീവ്‌ ,അദ്ധ്യാപകരായ പി . രഘു. ഗൈഡ് ക്യാപ്റ്റൻ വി. സരിത എന്നിവർ സംസാരിച്ചു.