തൃക്കാക്കര: നിയന്ത്രണംവിട്ട പിക്കപ്പ് വാൻ റോഡിൽ നിന്ന് തെന്നി വാഴത്തോട്ടത്തിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല.
കറിപൗഡറും അച്ചാറും കടകളിൽ എത്തിക്കുന്ന സ്വകാര്യ പിക്കപ്പ് വാൻ ശനി രാവിലെ 11 ന് വൈറ്റിലയിൽ നിന്ന് പാലച്ചുവട് വരുമ്പോൾ സെസിന് പിന്നിലെ കാക്കനാട്- തുതിയൂർ റോഡിലെ വളവിലാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലായിരുന്ന വാൻ എതിരെ വന്ന വാഹനവുമായി കൂട്ടിമുട്ടുന്നത് ഒഴിവാക്കാൻ പെട്ടെന്ന് വെട്ടിച്ചപ്പോഴാണ് വാഴത്തോട്ടത്തിലേക്ക് മറിഞ്ഞത്. അപകട സമയം ഡ്രൈവർ മാത്രമേ വാഹനത്തിലുണ്ടായിരുന്നുള്ളൂ. അപകടത്തിൽ വാഹനത്തിന്റെ മുൻവശം തകർന്നിട്ടുണ്ട്.