മൂവാറ്റുപുഴ: ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ താത്കാലിക കരാറടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ, ആംബുലൻസ് ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ് എന്നിവരെ നിയമിക്കും. താത്പര്യമുള്ളവർ ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം 19ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച ബി.എസ്.സി. എം.എൽ.ടി, ഡി.എം.എൽ.ടി ഒന്ന് സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കോഴ്സ് രജിസ്ട്രേഷൻ എന്നിവ ലാബ് ടെക്നിഷ്യൻ നിയമനത്തിന് നിർബന്ധമാണ്. എസ്.എസ്.എൽ.സി പാസായവരും ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസും ബാഡ്ജും ഉള്ളവരാകണം ആംബുലൻസ് ഡ്രൈവർ തസ്ഥികയിലേക്കുളള അപേക്ഷകർ. എസ്.എസ്.എൽ.സി പാസായവരാകണം സെക്യൂരിറ്റി ഗാർഡ്. അഭിമുഖത്തിന് ശേഷം പിന്നീടുണ്ടാകുന്ന ഒഴിവുകളിലേക്ക് ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക്: 0485 2836544.