കാലടി: കനാലുകളിൽ കുറ്റിക്കാടായതോടെ, കാഞ്ഞൂർ പഞ്ചായത്തിലെ ഒമ്പത് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളിലൂടെ ജലസേചനം മുടങ്ങുന്നു.

കാഞ്ഞൂർ പഞ്ചായത്തിലെ 15 വാർഡുകളിൽ കൃഷിക്കും കുടിവെള്ളത്തിനുമായി ആശ്രയിക്കുന്നത് ഒമ്പത് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളെയാണ്. ഇറിഗേഷനുകളിൽ നിന്ന് പമ്പിംഗ് നടത്തി വിടുന്ന വെള്ളം സബ് കനാലുകൾ ക്ലീൻ ചെയ്യാത്തതുമൂലം കൃഷിയിടങ്ങളിലേക്ക് എത്തുന്നില്ലെന്ന്കൃ ഷിക്കാർ പറയുന്നു. പ്രധാന പാടശേഖരങ്ങൾ കൃഷിക്കാവശ്യമായ വെള്ളമില്ലാതെ മഴക്കായി കാത്തിരിക്കുന്നു.

പ്രധാന കനാലുകളിൽ പമ്പിംഗ് ഭാഗികമായി നടക്കുന്നുണ്ടെങ്കിലും മെയിന്റനൻസ്, കാടുകൾ ക്ലീൻ ചെയ്യാത്തതിനാൽ സബ്കനാലിൽ കൂടി കൃഷിക്കാവശ്യമായ വെള്ളമെത്താത്തതാണ് പ്രശ്നം.

തൊഴിലുറപ്പു തൊഴിലാളികൾക്ക് കൈമാറുന്നില്ല.

കനാൽ ശുചീകരണം തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകുന്നില്ലെന്ന് പരാതിയുണ്ട്. തൊഴിൽ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിൽ കാഞ്ഞൂർ പഞ്ചായത്ത് കുറ്റകരമായ അനാസ്ഥയാണ് വരുത്തിയിട്ടുള്ളതെന്ന് കർഷക സംഘം നേതാവ് പി.അശോകൽ കേരളകൗമുദിയോട് പറഞ്ഞു. അതേസമയം,

ജോയിൻ്റ് ബി.ഡി.ഒ യുടെ സഹായത്താൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ ശുചീകരിച്ച് പാടശേഖരങ്ങളിൽ വെള്ളമെത്തിക്കുമെന്ന് കാഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ കെ.എൻ.കൃഷ്ണകുമാർ വ്യക്തമാക്കി.