mp

അങ്കമാലി: അങ്കമാലി നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യമേള സംഘടിപ്പിച്ചു. ഇതോടു അനുബന്ധിച്ചുള്ള ജെൻഡർ കാർണിവൽ, ജൻഡർ റിസോഴ്സ് സെന്റർ വാരാഘോഷം, സംരംഭക മേള എന്നിവയുടെ ഉദ്ഘടാനം ബെന്നി ബഹനാൻ എം പി നിർവഹിച്ചു. നഗര സഭ ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷനായി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി പോളി, ബാസ്റ്റ്യൻ പാറക്കൽ, റോസിലി തോമസ് നഗരസഭ പ്രതിപക്ഷേ നേതാവ് ടി.വൈ ഏല്യാസ്, മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി കൗൺസിലർ എ. വി രഘു, മെമ്പർ സെക്രട്ടറി ഷിയാസുദിൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ലില്ലി ജോണി സ്വാഗതവും വൈസ് ചെയർപേഴ്സൺ ശൈലജ തങ്കരാജ് നന്ദിയും പറഞ്ഞു. രണ്ടു ദിവസങ്ങളിൽ നടക്കുന്ന സാമൂഹ്യമേളയിൽ ഉൽപ്പന്നങ്ങളുടെ വില്പനയും കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും വിവിധതരം ഗെയിംമുകളും നടന്നു.