palliyakkal-scb

പറവൂർ: ഏഴിക്കര പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പൊക്കാളി കൃഷി കൊയ്ത്തുത്സവം ജില്ലാ ശിശുക്ഷേമ സമിതി ഉപാദ്ധ്യക്ഷൻ അഡ്വ. കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.സി. ഷാൻ അദ്ധ്യക്ഷത വഹിച്ചു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസന്റ്, പഞ്ചായത്തംഗം കെ.എൻ. വിനോദ്, എൻ.പി. സന്തോഷ് കുമാർ, ബാങ്ക് സെക്രട്ടറി വി.വി. സനിൽ, വി.ബി. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.