പെരുമ്പാവൂർ: പെരുമ്പാവൂർ ഉപജില്ലാ ശാസ്ത്ര മേളയ്ക്ക് നാളെ തുടക്കമാകും. തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കന്ററി സ്‌ക്കൂളാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഉപജില്ലയിലെ 82 സ്‌ക്കൂളുകളിൽ നിന്നായി 2500 ഓളം വിദ്യാർത്ഥികൾ എൽ.പി , യു.പി , എച്ച്.എസ് , എച്ച്.എസ്.എസ് വിഭാഗങ്ങളിലായി വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. കൊവിഡിന് ശേഷം രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ശാസ്ത്രമേള നടക്കുന്നത്. സംഘാടക സമിതി യോഗം സ്ക്കൂൾ മാനേജർ പി.എ മുഖ്താർ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ വി രമ,തണ്ടേക്കാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ.കെ.മജീദ്, പ്രിൻസിപ്പൽ കെ.എച്ച്. നിസാ മോൾ , ഹെഡ് മാസ്റ്റർ വിപി അബൂബക്കർ എന്നിവർ സംസാരിച്ചു.