congress

അങ്കമാലി: ലഹരിക്കെതിരെ ഇന്ത്യൻ യുവത എന്ന മുദ്രവാക്യവുമായി യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന ഹരി വിരുദ്ധ ഫുട്‌ബോൾ കാർണിവെൽ മൂക്കന്നൂർ ടാക്കിയോൺ സ്‌പോർട്‌സിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റോയ്‌സൺ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ നിയോജകമണ്ഡലം പ്രസിഡന്റ് ആന്റണി തോമസ്, ഡി. സി. സി. സെക്രട്ടറി കെ. പി. ബേബി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ, മുൻ മണ്ഡലംപ്രസിഡന്റ് ടി. എം. വർഗീസ്, അഡ്വ. എം. ഒ. ജോർജ്ജ്, ജയരാധാകൃഷ്ണൻ, കെ. വി. ബിബീഷ്, ലാലി ആന്റു, പി. എൽ. ഡേവീസ്, ബെസിൽ ബേബി, റിജോ പി. ജോസ്, ജെറിൻ തോമസ്, മനു ചാക്കപ്പൻ, നിജോയ് മാടശേരി, പ്രവീൺ ഡേവീസ്, ഡോൺ മാത്യു, വിമൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ദിവസവും വൈകീട്ട് 6 മുതൽ 10 വരെയാണ് കാർണിവെൽ. 32 ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കുന്നുണ്ട്. കാർണിവെൽ ഞായറാഴ്ച വൈകീട്ട് സമാപിക്കും. റോജി എം. ജോൺ എം. എൽ. എ. വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും.