
പറവൂർ: പറവൂർ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം കൂനമ്മാവ് സെന്റ് ജോസഫ് ഹൈസ്കൂളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ നേടിയ റൂറൽ എ.എസ്.പി ബിജി ജോർജിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാരോൺ പനയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സിംന സന്തോഷ്, രമ്യ തോമസ്, കെ.എസ്. സനീഷ്, ആന്റണി കോട്ടക്കൽ, സി.എസ്. ജയദേവൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ഗ്ലോറിയ ഡോറിസ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാപഞ്ചായത്ത്അംഗം ഷാരോൺ പനക്കൽ ഉദ്ഘാടനം ചെയ്തു.