sn-school
പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ എന്റെ പുസ്തകം എന്റെ എഴുത്തുപെട്ടി പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ പി.എസ്. സ്മിത്ത് നിർവഹിക്കുന്നു

പറവൂർ: എൻ.ശിവൻപിള്ള സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പിലാക്കിയ എന്റെ പുസ്തകം എന്റെ എഴുത്തുപെട്ടി പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ പി.എസ്.സ്മിത്ത് നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ്‌ കെ.സുധാകരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ എൻ.സി.ഹോച്ച്മിൻ, കെ.ജി.ജോസഫ്, ടി.ടി.ജഗദീഷ് ബാബു, സംഗീത സുമേഷ് എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി നടന്ന മത്സരത്തിൽ വിജയികളായ കെ.പി.വൈഗലക്ഷ്മി (യു.പി വിഭാഗം), സി.ആർ.കൃഷ്ണപ്രിയ (ഹൈസ്കൂൾ വിഭാഗം) എന്നിവർക്ക് പുരസ്കാരം സമ്മാനിച്ചു.