പെരുമ്പാവൂർ: വാഴക്കുളം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള വാഴക്കുളം കൃഷിഭവന്റെ പുതിയ കെട്ടിടത്തിന് ബെന്നി ബഹനാൻ എം.പി. തറക്കല്ലിട്ടു. പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ചു. ചേന്നോസ് മനയ്ക്കൽ കുമാരസ്വാമി സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്ത് 1983 ലാണ് പഴയ കെട്ടിടം നിർമ്മിച്ചത്. സ്ഥലം എം.എൽ എ യായിരുന്ന ടി.എച്ച് മുസ്തഫയുടെ ശ്രമഫലമായാണ് സ്ഥലം ലഭ്യമായതും ഫണ്ട് അനുവദിപ്പിച്ചതും. കാലപഴക്കത്തെ തുടർന്ന് കെട്ടിടത്തിന്റെ റൂഫിംഗ് സ്ലാബ് കോൺകീറ്റ് കഷണങ്ങളായി അടർന്ന് വീഴുകയും കെട്ടിടത്തിന് ബലക്ഷയം സംഭവിക്കുകയും ചെയ്തു. നിലവിലുള്ള കെട്ടിടം പൊളിച്ച് നീക്കി പുതിയ കെട്ടിടം പണിയുന്നതിന് 2021 -22 വാർഷിക പദ്ധതിയിൽ 20 ലക്ഷം വകയിരുത്തി ആസൂത്രണസമിതി അംഗീകാരം വാങ്ങി ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജിത നൗഷാദ്, ഷെമീർ തുകലിൽ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.എം. അബ്ദുൾഅസീസ്, സി.പി. സുബൈറുദ്ദീൻ, വിനിത ഷിജു, അംഗങ്ങളായ തമ്പി കുര്യാക്കോസ്, ഫൈസൽ മനയിൽ, സുധീർ മുച്ചേത്ത് തുടങ്ങിയവർ പ്രസംഗിച്ചു.