പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് മുസ്ലീം മഹല്ല് അസോസിയേഷന്റെ നേതൃത്വത്തിൽ മിലാദ് മീറ്റും ലഹരിവിരുദ്ധ കാമ്പയിനും നടത്തി. മാറമ്പിള്ളി ജമാഅത്ത് ചീഫ് ഇമാം ഇസ്മായിൽ ഫൈസി വണ്ണപുറം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഹാജി എം.കെ. ഹംസ അദ്ധ്യക്ഷത വഹിച്ചു. മൗലൂദ്പുര ചീഫ് ഇമാം അഹമ്മദ് അഷറഫ് മൗലവി മിലാദ് മീറ്റ് പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി നാസർ മറ്റപ്പിള്ളി, എൻ.വി.സി അഹമ്മദ്, മുഹമ്മദ് കുഞ്ഞ് മുച്ചേത്ത്, കെ.എം. അബ്ദുൾ അസീസ്, കമാൽ ഇർഷാദി, ടി.എം.സത്താർ, സലിം വാണിയക്കാടൻ, മുട്ടം അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. ലഹരിവിരുദ്ധ പഠന ക്ലാസിന് തെക്കെ വാഴക്കുളം ഗവ. ഹൈസ്‌കൂൾ അദ്ധ്യാപകൻ ഫൈസൽ മുളമ്പൽ നേതൃത്വം നൽകി.