drug
പെരുമ്പാവൂരിൽ നടന്ന ലഹരി വിരുദ്ധ റാലി നഗരസഭ അദ്ധ്യക്ഷൻ ടി.എം. സക്കീർ ഹുസൈൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

കൊച്ചി: പെരുമ്പാവൂർ പ്രഗതി അക്കാഡമി പ്രയുക്തി മിഷൻ, കേരള പൊലീസ്, എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് വിമുക്തി മിഷൻ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തി. പെരുമ്പാവൂർ നഗരസഭാ അദ്ധ്യക്ഷൻ ടി.എം.സക്കീർ ഹുസൈൻ ഫ്ലാഗ് ഓഫ് ചെയ്തു. ഗാന്ധി സ്‌ക്വയറിൽ സമാപിച്ച റാലിയിൽ പെരുമ്പാവൂർ എ.എസ്.പി അനുജ് പലിവാൽ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.സുമേഷ്, പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്ടർ ഡോ. ഇന്ദിരാ രാജൻ, പ്രിൻസിപ്പൽ സുചിത്ര ഷൈജിന്ത്, വാർഡ് കൗൺസിലർ കെ.സി.അരുൺ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രതിനിധി ഉമ്മൻ തോമസ് ജോർജ്, പി.ടി.എ പ്രസിഡന്റ് അഡ്വ. കെ.എം.ഷംസുദ്ദീൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. നാഷണൽ കൗൺസിൽ സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.