photo

വൈപ്പിൻ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തിൽ വൈപ്പിൻ ബ്ലോക്ക്തല ബാലസംരക്ഷണ ശാക്തീകരണ പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പരിപാടി വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. അമൃത മുരളി, അഡ്വ.കരിഷ്മ എന്നിവർ ക്ലാസ് നയിച്ചു. ഐ.സി.ഡി.എസ്.സൂപ്പർവൈസർ സി.ജെ. ബീന, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ,ബാലാവകാശ കമ്മിഷൻ മെമ്പർ സി.ടി. ജലജ ചന്ദ്രൻ, പള്ളിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.