
കൂത്താട്ടുകുളം: മയക്കുമരുന്ന് വിപത്തിനെതിരെ കൂത്താട്ടുകുളത്ത് മനുഷ്യചങ്ങല തീർത്തു. ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം നഗരസഭയുടെ നേതൃത്വത്തിലായിരുന്നു മനുഷ്യച്ചങ്ങല. തോമസ് ചാഴികാടൻ എം.പി., അനൂപ് ജേക്കബ് എം എൽ .എ എന്നിവർ നഗരസഭാ കവാടത്തനു മുന്നിൽ മനുഷ്യചങ്ങലയിലെ ആദ്യ കണ്ണികളായി.തോമസ് ചാഴികാടൻ എം.പി.മനുഷ്യചങ്ങല ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എം.എൽ എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. എം.സി.റോഡിൽ ടാക്സി സ്റ്റാൻഡ് മുതൽ ബാപ്പുജി ജംഗ്ഷൻ വരെ കണ്ണി പൊട്ടാതെ ജനങ്ങൾ അണിനിരന്നു. പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, വൈസ് ചെയർപേഴ്സൻ അംബികാ രാജേന്ദ്രൻ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, എക്സൈസ് ,പൊലീസ് ഉദ്യോഗസ്ഥർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ സാമൂഹ്യ സാംസ്ക്കാരിക സംഘടനകൾ, വ്യാപാരി വ്യവസായ സംഘടനകൾ, മാദ്ധ്യമ പ്രവർത്തകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും മനുഷ്യച്ചങ്ങലയിൽ അണിനിരന്നു.