
കൂത്താട്ടുകുളം: കാക്കൂർ സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. അവാർഡ് ദാന ചടങ്ങ് ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് സിനു എം.ജോർജിന്റെ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ എം.എം ജോർജ് , കെ.കെ.രാജ്കുമാർ , വർഗീസ് മാണി,വി.ആർ.രാധാകൃഷണൻ, സി.സി.ശിവൻ കുട്ടി ,ബിനോയ് അഗസ്റ്റിൻ, പി.പി. സാജു , ടി.സി. തങ്കച്ചൻ , സ്മിത വിശ്വംഭരൻ , സബിത അജി, സെക്രട്ടറി ശ്രീദേവി അന്തർജനം എന്നിവർ സംസാരിച്ചു. സിവിൽ പൊലീസ് ആഫീസർ രജീഷ്.ആർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.