തൃക്കാക്കര: തൃക്കാക്കരയിലെ യുവ കായികതാരങ്ങൾ മുനിസിപ്പൽ ഓഫീസ് മാർച്ച് നടത്തി. കായികാവശ്യങ്ങൾക്ക് മാത്രമായി ഗ്രൗണ്ട് നൽകുക, ഗ്രൗണ്ടിനോട് ചേർന്ന് പബ്ലിക് ടോയ്ലറ്റ്, കുടിവെള്ളം എന്നിവ ലഭ്യമാക്കുക. ഗ്രൗണ്ട് സംരക്ഷണത്തിന് വാച്ചർമാരെ നിയമിക്കുക, ഗ്രൗണ്ടിനോട് ചേർന്ന് വോളിബാൾ കോർട്ട്, ബാസ്കറ്റ്ബാൾ കോർട്ട്, ഷട്ടിൽ കോർട്ട്, ക്രിക്കറ്റ് നെറ്റ്സ്, ഓപ്പൺ ജിം എന്നിവ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് വകയിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
രാവിലെ പതിനൊന്നിന് മുനിസിപ്പൽ ഗ്രൗണ്ടിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.വി.സീന ഉദ്ഘാടനം ചെയ്തു. ഗ്രൗണ്ട് സംരക്ഷണ സമിതി സെക്രട്ടറി ബി.എം.ബിനു അദ്ധ്യക്ഷത വഹിച്ചു. സനീഷ് കല്ലൂക്കാടൻ (ഫസ്റ്റ് എയ്ഡ് ജില്ലാ പ്രസിഡന്റ്) അജി, അൻവർ കിഴക്കേക്കര, ബഷീർ മുഹമ്മദ്, നൗഷാദ്, മുനിസിപ്പൽ കൗൺസിലർ പി.സി.മനൂപ്, പൊതുപ്രവർത്തകനായ എം.എം. നാസർ, സിൽവി സുനിൽ, യുവ കായികതാരങ്ങളായ ശ്യാംജിത്ത്, ശരത്ത്, വിഷ്ണു, അക്ഷയ് എന്നിവർ നേതൃത്വം നൽകി .