
പള്ളുരുത്തി: വിവിധ മോഷണക്കേസുകളിൽ പ്രതിയായ പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിക്ക് സമീപം പുന്നക്കൽവീട്ടിൽ പി.ജെ. ജോമോനെ (25) പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പളങ്ങി കെൽട്രോൺഫെറി ഭാഗത്തുനിന്ന് മട്ടാഞ്ചേരി അസി.കമ്മിഷണർ വി.ജി രവീന്ദ്രനാഥ്, പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ സുനിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
ഫാത്തിമ ആശുപത്രിക്ക് സമീപം തണ്ടാനപ്പറമ്പ് വീട്ടിൽ നിന്ന് വാഹനം മോഷണം പോയത് സംബന്ധിച്ച കേസിന്റെ അന്വേഷണത്തിലാണ് അറസ്റ്റ്. ഇയാൾ കുത്തിയതോട്, അരൂർ സ്റ്റേഷൻ പരിധിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാൽ കാപ്പപ്രകാരം ആലപ്പുഴ ജില്ലയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരുന്നു. എസ്.ഐ. സജീവ് കുമാർ, സീനിയർ സി.പി.ഒമാരായ കെ.യു. ഉമേഷ്, പ്രജിത്ത്, സി.പി.ഒ പ്രജീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.