kidnapp

കൊച്ചി: ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ, പള്ളുരുത്തിയിൽ നിന്ന് 2019ൽ കാണാതായ അമ്മയെയും കുഞ്ഞിനെയും കുറിച്ച് പ്രത്യേകം അന്വേഷണത്തിന് സാദ്ധ്യത. കുഞ്ഞുങ്ങളെ ബലിനൽകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് അമ്മയും കുഞ്ഞും കാണാതായ കേസുകൾ സൂക്ഷ്മമായി പരിശോധിക്കുന്നത്.

ഒമ്പതുവയസുള്ള കുഞ്ഞിന്റെ ടി.സി വാങ്ങി വാടകവീടൊഴിഞ്ഞ് യുവതി തൃശൂർ സ്വദേശി രാജേഷിനൊപ്പം പോയെന്നാണ് പാെലീസിന് ലഭിച്ച വിവരം. അതിന് ശേഷം അവർ ഫോണോ സമൂഹ മാദ്ധ്യമങ്ങളോ ഉപയോഗിച്ചിട്ടില്ല.

പള്ളുരുത്തിയിൽ ഡാറ്റാ എൻട്രി ജോലി ചെയ്തിരുന്ന യുവതി സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്നു. കാണാതായി 20 ദിവസം കഴിഞ്ഞാണ് സേലം സ്വദേശിയായ ഭർത്താവ് പരാതി നൽകിയത്. മറ്റ് സ്കൂളുകളിലൊന്നും കുഞ്ഞിനെ ചേർത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടില്ല. രാജേഷിനെ കാണാതായെന്ന പരാതി തൃശൂർ പൊലീസിന് ലഭിച്ചിട്ടുമില്ല.

രണ്ട് വർഷത്തി​നി​ടെ സംസ്ഥാനത്തെ വി​വി​ധ സ്റ്റേഷനുകളി​ൽ രജി​സ്റ്റർ ചെയ്ത, സ്ത്രീകളെ കാണാതായ കേസുകളുടെ വി​വര ശേഖരണം അന്തി​മഘട്ടത്തി​ലാണ്. എറണാകുളത്ത് 14 കേസുകളും പത്തനംതിട്ടയിൽ 12 കേസുകളും വിശദമായി അന്വേഷിക്കുമെന്നാണ് സൂചന.

ഷാഫി ഇറച്ചിവെട്ടുകാരൻ

നരബലിക്കേസിലെ ഒന്നാം പ്രതി​ മുഹമ്മദ് ഷാഫി ഇറച്ചി​വെട്ടു ജോലി​ ചെയ്തി​ട്ടുണ്ടെന്ന് അന്വേഷണസംഘം സ്ഥി​രീകരിച്ചെങ്കിലും എവിടെയാണെന്ന് വെളി​പ്പെടുത്തി​യി​ട്ടി​ല്ല. അതേസമയം പോസ്റ്റുമോർട്ടത്തി​ന് സഹായിയായി​ ജോലി​ ചെയ്തി​രുന്നുവെന്ന സംശയം സ്ഥി​രീകരി​ക്കാനായി​ട്ടി​ല്ലെന്ന് കൊച്ചി സിറ്റി​ കമ്മി​ഷണർ സി​.എച്ച്.നാഗരാജു പറഞ്ഞു.