മൂവാറ്റുപുഴ: ആറൂർ പബ്ലിക് ലൈബ്രറിയുടെ കീഴിലെ കാർമ്മൻ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യദിനാചരണത്തോടനുബന്ധിച്ച് പാചകമത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം ജാൻസി മാത്യു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ടി.ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. എം.വി.രാജേഷ്, മരിയറ്റ ജയ്സൺ എന്നിവർ ക്ലാസെടുത്തു. ലൈബ്രറി സെക്രട്ടറി ജോഷി പോൾ,ഡെവിസ് പാലാട്ടി, റാണി ജയ്സൺ, എൽബി ജിബിൻ, ജീന കെ.ജോർജ് എന്നിവർ സംസാരിച്ചു. പാചക മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടിയവർക്ക് സമ്മാനങ്ങൾ നൽകി.