മൂവാറ്റുപുഴ: മൂന്ന് തലമുറയിലെ ശിക്ഷ്യർ ഒന്നിച്ച് പ്രമുഖ നൃത്താദ്ധ്യാപകനായ നാട്യാലയ രവികുമാറിനെ ആദരിച്ചു. മൂവാറ്റുപുഴ ഭാരതീയ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങൾ വേറിട്ടതായി.

സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ ശിക്ഷ്യ‌ർ നാട്യശില്പം അവതരിപ്പിച്ചു. കലാമണ്ഡലം സുമതി സഹോദരിയുടെ സഹോദരനും ഫെഡറൽ ബാങ്കിലെ ഉദ്യോഗസ്ഥനുമാണ് രവികുമാ‌ർ.

തർബിയത്ത് സ്ക്കൂളിലെ ഹിന്ദി അദ്ധ്യാപിക ജയശ്രീയാണ് ഭാര്യ. മകൾ ഗോപിക കുവൈത്ത് കലാഭവനിൽ നൃത്താദ്ധ്യാപികയാണ്. മകൻ ആരോമൽ യു.കെയിൽ എൻജിനീയാണ്.