1

ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് നിരവധി യാത്രക്കാരുമായി പോയ സേതുസാഗർ-1 റോ-റോ വെസലിൽ മത്സ്യബന്ധന ബോട്ട് ഇടിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. വൈപ്പിൻ ജെട്ടിയിൽ അടുക്കാറായപ്പോഴാണ് സംഭവം. ബോട്ട് പാഞ്ഞടുക്കുന്നത് കണ്ട് യാത്രക്കാർ ബഹളംവച്ചപ്പോൾ സ്രാങ്ക് റോ-റോ നിയന്ത്രിച്ചതിനാൽ വൻദുരന്തം ഒഴിവായി. ബോട്ട് റോ-റോയുടെ റാമ്പിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റാമ്പിന്റെ ചെയിൻ റോപ്പും ഹാൻഡ്ലിംഗ് പൈപ്പും തകർന്നു. അപകടംവരുത്തിയ നീലക്കളറുള്ള ബോട്ട് നിറുത്താതെ പുറംകടലിലേക്ക് പോയി.