മൂവാറ്റുപുഴ: കാലാമ്പൂർ വിജയ ലൈബ്രറിയുടെ നേതൃത്വത്തിലെ നെൽക്കൃഷി ഏഴാം വർഷത്തിലേക്ക്. ഇക്കുറി കാലാമ്പൂർ കുഞ്ഞാട്ടു മുഹമ്മദിന്റെ 90സെന്റ് പാടശേഖരത്തിലാണ് കൃഷിയിറക്കുന്നത്. ഐ ആർ 20 നെൽവിത്താണ് കൃഷി ചെയ്യുന്നത്. തികച്ചും ജൈവവളമാണ് ഉപയോഗിക്കുന്നത്.

വിത്തിടൽ മുതൽ വളപ്രയോഗവും കൊയ്ത്തും മെതിയുമെല്ലാം ഗ്രന്ഥശാല പ്രവർത്തകരും അവരുടെ കുടുബാംഗങ്ങളും തന്നെയാണ് ചെയ്യുന്നത്. ലൈബ്രറി പ്രസിഡന്റ് സലീം മുക്കണ്ണിയിൽ നെൽക്കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എം.വി.ബിജു വിത്ത് വിതച്ചു. വൈസ് പ്രസിഡന്റ് ഇ.എസ്.അഷ്‌റഫ്‌, കർഷകസമിതി കൺവീനർ എം.എം.ജലീൽ, മുൻ ലൈബ്രറി സെക്രട്ടറി കെ.എ.മുഹമ്മദ്‌, ലൈബ്രേറിയൻ ബിനു,വർഗീസ് ടി.കെ.രാജു എന്നിവർ കൃഷിക്ക് നേതൃത്വം നൽകുന്നു.