k-c-m

കളമശേരി: കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടോമി ജോസഫ്, സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറി ഓഫീസ് ഇൻചാർജുമായ ടി.എ.ഡേവിസ് എന്നിവരുടെ ചിത്രമുള്ള ബോർഡുകൾ കരിവാരിതേച്ച നിലയിൽ. ജില്ലാ പ്രസിഡന്റായ ടോമി​യെ അഭിനന്ദി​ക്കുന്ന ബോർഡുകളാണി​വ. പൊലീസ് നടപടി സ്വീകരിക്കണമെന്നും സംസ്ഥാന യൂത്ത് ഫ്രണ്ട് പ്രസിഡന്റ് റോണി മാത്യു , കളമശേരി നിയോജക മണ്ഡലം പ്രസിഡന്റ് ബിജു എന്നിവർ ആവശ്യപ്പെട്ടു.