 
അങ്കമാലി നഗരസഭ 20 -ാം വാർഡിൽ അയ്യായി പാടത്ത് മൂന്നര ഏക്കറിൽ നടത്തിയ നെൽക്കൃഷിയുടെ കൊയ്ത്ത് ഉദ്ഘാടനം നഗരസഭാ ചെയർമാൻ റെജി മാത്യു നിർവഹിച്ചു. അന്ത്യോദയ മാനേജിംഗ് ഡയറക്ടർ പീറ്റർ തെറ്റയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ റീത്താ പോൾ, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ബാസ്റ്റിൻ ഡി.പാറയ്ക്കൽ, കൗൺസിലർ മോളി മാത്യു, സെന്റ് ആൻസ് കോളജ് പ്രിൻസിപ്പൽ ഡോ.എം.കെ.രാമചന്ദ്രൻ, അഗ്രികൾച്ചറൽ അസിസ്റ്റന്റ് എൻ.രാജേശ്വരി , മേരിക്കുട്ടി പീറ്റർ എന്നിവർ സംസാരിച്ചു. തരിശായി കിടന്ന മൂന്നര ഏക്കർ സ്ഥലം കർഷകൻ പി.എൻ വിജയന്റെ നേതൃത്വത്തിലാണ് കൃഷിക്ക് അനുയോജ്യമാക്കിയത്.