
കളമശേരി: ഹിന്ദു ഐക്യവേദി സ്ഥാപകാചാര്യൻ സ്വാമി സത്യാനന്ദ സരസ്വതി ജയന്തിയോടനുബന്ധിച്ച് ഏലൂർ പാതാളത്ത് നടന്ന കുടുംബ സംഗമം ഏലൂർ മുനിസിപ്പൽ സമിതി പ്രസിഡന്റ് ബി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. സ്ഥാനീയ സമിതി പ്രസിഡന്റ് കെ.വി.കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ആലുവ താലൂക്ക് ജനറൽ സെക്രട്ടറി തൃദീപൻ, താലൂക്ക് സമിതി അംഗം വി.ബേബി, മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.കൃഷ്ണദാസ്, സ്ഥാനീയ സമിതി രക്ഷാധികാരി രാമചന്ദ്രൻ, ജനറൽ സെക്രട്ടറി രമേശൻ എന്നിവർ സംസാരിച്ചു.