കാലടി: അങ്കമാലി ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദി കാലടി ഗവ.യു.പി.സ്കൂളിൽ വച്ച് സർഗോത്സവം നടത്തി. കഥ, കവിത, ആസ്വാദനം, നാടകം, നാടൻപാട്ട്, കാവ്യാലാപനം, ചിത്രരചന എന്നിവയിൽ ശില്പശാല നടന്നു.
കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ആന്റണി ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ പി.അംബിക അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് പി.ഐ.ഡേവീസ്, വിദ്യാരംഗം കൺവീനർ പി.ബിജു, കാലടി യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.വി.ലില്ലി, സുരേഷ് കീഴില്ലം, കൃഷ്ണൻകുട്ടി, മോഹനൻ നായർ, നിഷ നാരായണൻ, ഋഷികേശ്, വർഗീസ്, എൽദോസ് യോഹന്നാൻ, എം.ടി. സാബു എന്നിവർ നേതൃത്വം നൽകി.