
കളമശേരി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ബോർഡ് ഒഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് ചെന്നൈയും സംയുക്തമായി ഗവ. പോളിടെക്നിക് കോളേജ് കളമശേരിയിൽ സംഘടിപ്പിച്ച കേന്ദ്രീകൃത വാക്-ഇൻ ഇന്റർവ്യൂ റീജിയണൽ ഡയറക്ടറേറ്റ് കോഴിക്കോട് ജോ. ഡയറക്ടർ കെ.എം. രമേശ് ഉദ്ഘാടനം ചെയ്തു. 900ഓളം എൻജിനീയറിംഗ് വിദ്യാർത്ഥികളും, 35 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും പങ്കെടുത്തു.
സിറ്റർ ഡെപ്യൂട്ടി ഡയറക്ടർ എ.എസ്.ചന്ദ്രകാന്ത അദ്ധ്യക്ഷത വഹിച്ചു. സൂപ്പർവൈസറി ഡെവലപ്പ്മെൻറ് സെന്റർ അസി. ഡയറക്ടർ ഷീന,ജി. പി. ടി .സി പ്രിൻസിപ്പൽ എസ്. ഗീതാദേവി, വനിതാ പോളിടെക്നിക് പ്രിൻസിപ്പൽ ആനി. ജെ. സെനത്ത് ചെന്നൈ അസി. ഡയറക്ടർ ആർ രാജാമണി, ഡയറക്ടറേറ്റ് ഒഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ അഡ്മിനിസ്ട്രേറ്റീവ് അസി. നസറുദ്ദീൻ എന്നിവർ സംസാരിച്ചു.