
മൂവാറ്റുപുഴ: രാമമംഗലം ഹൈസ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ
യെസ് ടു ആർട് നോ ടു ഡ്രഗ് എന്ന മുദ്രവാക്യം ഉയർത്തി ലഹരിവരുദ്ധ കാമ്പയിൽ സംഘടിപ്പിച്ചു. രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ .പി .ജോർജ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. മാനേജർ അജിത്ത് കല്ലൂർ അദ്ധ്യക്ഷ വഹിച്ചു. ഹെഡ്മാസ്റ്റർ മണി പി .കൃഷ്ണൻ, പി .ടി .എ പ്രസിഡന്റ് ടി.എം. തോമസ്,കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ മാരായ അനൂബ് ജോൺ,സ്മിതകെ. വിജയൻ, എൻ.എ. അജീഷ് ,,ഹരിഷ് ആർ. നമ്പൂതിരിപ്പാട്,എസ്.ജയചന്ദ്രൻ, ഷൈജി കെ. ജേക്കബ് എന്നിവർ സംസാരിച്ചു. എല്ലാ വിദ്യാർത്ഥികളും ഒപ്പ് രേഖപ്പെടുത്തി കാമ്പയിന്റെ ഭാഗമായി.