1

പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ സംഘടിപ്പിച്ച വനിതാ സംഘത്തിന്റെ ഏകദിന കൺവെൻഷൻ കേന്ദ്ര സമിതി പ്രസിഡന്റ് കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, യോഗം ഡയറക്ടർ അംഗം സി. കെ. ടെൽഫി, യൂണിയൻ വൈസ് പ്രസിഡന്റ് സി.പി.കിഷോർ, വനിതാ സംഘം ചെയർപേഴ്സൺ സൈനിപ്രസാദ്, കൺവീനർ രേഖ, കൗൺസിലർമാരായ എ.ബി. ഗിരീഷ്, ടി.വി.സാജൻ, ഷിജു ചിറ്റേപ്പിള്ളി, ഇ.വി.സത്യൻ, കെ.പി.ബാബു, വനിതാ സംഘം നേതാക്കളായ സീന സത്യശീലൻ, ബീന അജയകുമാർ, പ്രഭാവതി തങ്കപ്പൻ, യൂത്ത് സെക്രട്ടറി അർജുൻ അരമുറി തുടങ്ങിയവർ സംബന്ധിച്ചു.