k
അശമന്നൂർ ഗ്രാമപഞ്ചായത്ത് വ്യാപാരികൾക്ക് വേണ്ടി നടത്തിയ ലൈസൻസ് ക്യാമ്പ് ഓടക്കാലിയിലെ വ്യാപാരിയായ കെ. രാജന്റെ അപേക്ഷ ഏറ്റുവാങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി: അശമന്നൂർ പഞ്ചായത്തിലെ വ്യാപാര സ്ഥാപന ഉടമകളുടെ സൗകര്യാർത്ഥം അശമന്നൂർ മൂന്ന് കേന്ദ്രങ്ങളിൽ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു. ഓടക്കാലി മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ വണ്ടമറ്റം, പനിച്ചയം, ഓടക്കാലി എന്നിവിടങ്ങളിലാണ് അശമന്നൂർ ഗ്രാമപഞ്ചായത്ത് ക്യാമ്പ് സംഘടിപ്പിച്ചത്. ലളിതമായ വ്യവസ്ഥകളോടെ വ്യാപാരികൾക്ക് ലൈസൻസ് നൽകി. പഞ്ചായത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ലൈസൻസ് എടുക്കണമെന്നും കാലാവധി കഴിഞ്ഞ ലൈസൻസുകൾ ഒക്ടോബർ 31ന് മുമ്പായി പുതുക്കണമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടിവരുമെന്നും ക്യാമ്പ് ഉദ്ഘാടനം ചെയ്യവെ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി,​ വൈസ് പ്രസിഡന്റ് ജോബി ഐസക് എന്നിവർ പറഞ്ഞു. പ‍ഞ്ചായത്ത് അംഗങ്ങളായ സുബൈദ പരീത്, ഗീതാ രാജീവ്, സുബി ഷാജി, കെ.കെ.മോഹനൻ, എൻ.വി.പ്രതീഷ്, അജാസ് യൂസഫ്, പി.കെ.ജമാൽ, പി.പി.രഘുകുമാർ, ലത രാമചന്ദ്രൻ, സരിത ഉണ്ണിക്കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.രഷ്മി, സീനിയർ ക്ലർക്ക് രാഗേഷ് മേനോൻ, ക്ലർക്ക് ജെസ്ന ടി.ഏലിയാസ്, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എം.ഷൗക്കത്ത് അലി, ഭാരവാഹികളായ അനിൽ വി. കുഞ്ഞ്, ബിനോയ് ചെമ്പകശേരി, സി.വി.മണികണ്ഠൻ, തുടങ്ങിയവർ സംബന്ധിച്ചു.