
കൊച്ചി: മാരക ലഹരിമരുന്നുകൾക്ക് പിന്നിലെ സാമ്പത്തിക സ്രോതസുകൾ കണ്ടെത്തണമെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം. രാമചന്ദ്രൻ പറഞ്ഞു. എൻ.സി.പി എറണാകുളം ബ്ലോക്ക് കമ്മിറ്റി ലഹരിവിരുദ്ധ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ലഹരി വില്പന രാക്ഷസരൂപം പ്രാപിച്ചുവെന്നും നിശ്ചയദാർഢ്യമില്ലായ്മയാണ് യുവതലമുറ ഇതിനടിമപ്പെടാൻ കാരണമെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ആർ.ജയചന്ദ്രൻ പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് കുര്യൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, ഡോ. പി..ജെ. പ്രതീഷ്, സി.ആർ. ലക്ഷ്മി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആശ കെ. ജോൺ, നാഷണലിസ്റ്റ് ലായേഴ്‌സ് കോൺഗ്രസ് ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് അഡ്വ. രാജി വിൻസന്റ്, സംസ്ഥാന പ്രസിഡന്റ് ജോൺ മാത്യു, വിനോദ് ബാബു, ഡെന്നിസ് ജോസഫ് , അഡ്വ. ലേഖ ഗണേഷ് എന്നിവർ പ്രസംഗിച്ചു.